ഒമാന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു

മസ്‌കത്ത്∙ ഒമാനില്‍ പ്രവാസികളായ കണ്ണൂര്‍ സിറ്റി നിവാസികളടെ കൂട്ടായ്മയായ ഒമാന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മയുടെ (ഒകെസികെ) ലോഗോ പ്രകാശനം ചെയ്തു. മത്രയില്‍ സംഘടിപ്പിച്ച യോഗത്തില്‍ കണ്ണൂര്‍ സിറ്റി ഐ സി എം സ്‌കൂള്‍ ജനറല്‍ മാനേജര്‍ അമീര്‍ ലോഗോ കരീമിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

കമ്മിറ്റി ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. ഓടന്‍ ഹാരിസ് ചെയര്‍മാനും ഷംസു മാടപ്പുര പ്രസിഡന്റും ഇര്‍ഷാദ് മഠത്തില്‍ സെക്രട്ടറിയുമാണ്. ആഷിഖ് ചാലിയമ്പറത്താണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: അന്‍വര്‍ തായത്തെരു (വൈസ് ചെയര്‍മാന്‍), സഫര്‍ തയ്യില്‍ (വൈസ് പ്രസി), മുഹമ്മദ് ജുനൈദ് മൈതാനപ്പള്ളി (ജോ. സെക്ര), ഫഹദ് ഹാരിസ് (കലഫകായിക കോഓഡിനേറ്റര്‍), ബെന്‍ഷി (പബ്ലിക് റിലേഷന്‍സ് ഓഫിസര്‍), അസദ് ഹാരിസ് (മീഡിയ ഇന്‍ ചാര്‍ജ്), സഹദ് കുറുവ (ഓഫിസ് സെക്രട്ടറി), പി വി ഫൈസല്‍ (ഇവന്റ് കണ്‍വീനര്‍), അമീന്‍ വലിയകത്ത്, ഷഹീര്‍ വലിയകത്ത് (ഇവന്റ് ജോ. കണ്‍വീനര്‍മാര്‍).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: