പയ്യന്നൂരിൽ ആശുപത്രിക്കെട്ടിടത്തില്‍നിന്നും ചാടിയ യുവതിക്ക് ഗുരുതരം

പയ്യന്നൂര്‍: ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കാനെത്തിയ യുവതി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു.പെരിങ്ങോം ഞെക്ലി റേഷന്‍കടക്ക് സമിപത്തെ ഷംസാദിന്റെ ഭാര്യ കാങ്കോല്‍ കെഎസ്ഇബി സബ് സ്‌റ്റേഷന് സമീപത്തെ പഴയ പാട്ടില്ലത്ത് ജസീല (21) യാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30 മണിയോടെ പയ്യന്നൂരിലെ ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയതിനെ തുടര്‍ന്നാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ജസീലയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം കുടുംബ വഴക്കിനെ ചൊല്ലിയുള്ള കയ്യേറ്റത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് ഷംസാദിനെ പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.വൈകുന്നേരം ആറോടെ രണ്ടാം നിലയിലെ വാര്‍ഡിലേക്ക് മാറ്റിയ ഷംസാദിന്റെ കൂട്ടിരിപ്പിനുണ്ടായിരുന്ന ഭാര്യയാണ് ഷംസാദിന്റെ കണ്ണ്്് വെട്ടിച്ച് കെട്ടിടത്തില്‍ നിന്നും ചാടിയത്്.

ഭര്‍ത്താവിന്റെ മുറിയില്‍ നിന്നും ഫോണ്‍ വിളിച്ചുകൊണ്ടാണ് ജസീല കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്ക് പോയതെന്ന് പറയുന്നു.താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ജസീല ചിലരെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു.കെട്ടിടത്തിന്റെ വെന്റിലേഷന്റെ സ്ലൈഡ്്്് ഗ്ലാസ് മാറ്റി അതിലൂടെ സാഹസികമായി കെട്ടിടത്തിന്് പുറത്തേക്ക്്് നൂഴ്ന്നിറങ്ങിയ ശേഷമാണ് താഴേക്ക് ചാടിയത്.ഓടിക്കൂടിയവരാണ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ജസീലയെ പരിയാരം ആശുപത്രിയിലെത്തിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: