ചരിത്രത്തിൽ ഇന്ന്: ഡിസംബർ 24

ഇന്ന് ദേശിയ ഉപഭോക്തൃദിനം….

1809- കുടലിലെ ട്യൂമർ നീക്കു ന്നതിനുള്ള ലോകത്തിലെ ആദ്യ ശസ്ത്രക്രിയ USAൽ നടന്നു

1914… ക്രിസ്മസ് തലേന്ന് പ്രമാണിച്ച് ഒന്നാം ലോക മഹായുദ്ധത്തിൽ വെടിനിർത്തൽ…

1818… Fraz Xavier Gruber രചിച്ച ക്രിസ്മസ് കരോൾ സയലന്റ് നൈറ്റ് ഓസ്ട്രിയയിൽ അരങ്ങേറി.. ‘

1923- അൽബേനിയ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി..

1932… പ്രഥമ ശിവഗിരി തീർഥാടനം തുടങ്ങി.. ( ‘.മുലൂർ ദിവാകര പണിക്കരുടെ നേതൃത്വത്തിൽ )

1940- യുദ്ധം നിർത്താൻ അഭ്യർഥിച്ച് പ്രിയ സുഹൃത്തേ എന്ന് അഭ്യർഥിച്ച് മഹാത്മജി ഹിറ്റ്ലർക്ക് കത്തെഴുതി…

1951- ലിബിയ ഇറ്റലിയിൽ നിന്ന് സ്വതന്ത്രമായി…

1999- കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ‘ പുറപ്പെട്ട ഇന്ത്യൻ എയർ ലൈൻസ് 814 വിമാനം ഭീകരർ തട്ടിക്കൊണ്ട് പോയി

2000- വിശ്വനാഥൻ ആനന്ദ് ആദ്യമായി ലോക ചെസ് ചാമ്പ്യനായി..

2002- ഡൽഹി മെട്രോ പ്രവർത്തനമാരംഭിച്ചു…

ജനനം

1818- ജെയിംസ് ജുൾ .. ബ്രിട്ടൻ – തെർമോ ഡൈനാമിക്സ് തിയറം കണ്ടെത്തിയ ശാസ്ത്രജ്ഞൻ..

1924- മുഹമ്മദ് റാഫി – ഇന്ത്യൻ സിനിമാ പിന്നണി ഗാനരംഗത്തെ മുടി ചൂടാ മന്നൻ..

1929- പ്രേംനസിർ – യതാർഥ പേര് അബ്ദുൽ ഖാദർ… മലയാള സിനിമയിലെ നിത്യ ഹരിത നായകൻ (വിക്കിപീഡിയയിൽ 3ലേറെ ജൻമദിനവും രണ്ട് വർഷവുമുണ്ട്, ഇത് ഡി സി ബുക്സിന്റെ മഹരച്ചരിത മാല ഭാഗം 3 പേജ് 247 പ്രകാരം എടുത്തത്)

1937- കുതിരവട്ടം പപ്പു.. മലയാള സിനിമാ താരം

1956- അനിൽ കപൂർ – ബോളിവുഡ് താരം

1957- ഹമീദ് കർസായി.. അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡണ്ട്

1976- ഹരിത കൗർ ദിയോൾ… തനിച്ച് വിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ്, 1999ൽ വിമാന – ദുരന്തത്തിൽ കൊല്ലപ്പെട്ടു…

1988.. പിയുഷ് ചൗള… ഇന്ത്യൻ ക്രിക്കറ്റ് താരം..

ചരമം

1524- വാസ്കോ ഡഗാമ കൊച്ചിയിൽ അന്തരിച്ചു..

1675.. ഒമ്പതാം സിഖ് ഗുരു ഗുരു തേജ് ബഹാദൂർ

1973- ഇ.വി. രാമസ്വാമി നായ്കർ – പെരിയോർ.. തമിഴ്നാടിലെ ദ്രാവിഡ നേതാവ് – സാമൂഹ്യ പരിഷ്കർത്താവ്..

1987- എം.ജി.ആർ.. ( മരുതൂർ ഗോപാലൻ രാമചന്ദ്രൻ) തമിഴ് നാട് മുൻ മുഖ്യമന്ത്രി. പാലക്കാട്‌ സ്വദേശി – 1988ൽ ഭരതരത്നം ലഭിച്ചു..

1999- കടത്തനാട്ട് മാധവിയമ്മ- മലയാള കവയത്രി..

2014- എൻ. എൽ .ബാലകൃഷ്ണൻ – സിനിമാ നടൻ, സ്റ്റിൽ ഫോട്ടോ ഗ്രാഫർ..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: