വിമുക്തി ശില്പശാലയും അനുമോദനവും

കണ്ണൂർ .കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തുവരുന്ന ജീവനക്കാർക്ക് വിമുക്തി ശില്പശാലയും രക്തദാനം നൽകിയ ജീവനക്കാർക്ക് അനുമോദനവും നൽകി .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.സി.സുകേഷ് കുമാർ അധ്യക്ഷത വഹിച്ചു. എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സജുകുമാർ ടി മൊമെന്റോ വിതരണം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സന്തോഷ്‌ കുമാർ വിശിഷ്ടാതിഥിയായിരുന്നു. ജില്ല സെക്രട്ടറി രാജേഷ് കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ .അസി. എക്സൈസ് കമ്മിഷണർരാഗേഷ്. ടി, സംഘടന സംസ്ഥാന കൗൺസിലർ മാരായ ഷാജി. വി വി, സുരേഷ്ബാബു എം ബി, മുൻ ജില്ല പ്രസിഡന്റ്‌ രാജീവ് എ പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജില്ല ട്രഷറർ പ്രനിൽകുമാർ കെ എ നന്ദിയും പറഞ്ഞു.രാജീവൻ എം, സമീർ കെ കെ, ഷാജി വി വി എന്നിവർ
വിമുക്തി ശില്പശാല കൈകാര്യം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: