എം.ഡി.എം.എ.യുമായി രണ്ട് പേർ അറസ്റ്റിൽ

ചന്തേര .ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി.രാമന്തളി എട്ടിക്കുളം പളളി കോളനിയിലെ കെ.എ.മുഹമ്മദ് അഷറഫ്(29), എട്ടിക്കുളം മടിയൻ കുന്നിലെ എം.പി. റാഷിദ് (26) എന്നിവരെയാണ് ചന്തേര എസ്.ഐ.എം.വി.ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.കാസറഗോഡ് നിന്നും ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ഇന്നലെ രാത്രിയിലാണ് ചെറുവത്തൂർ ഞാണങ്കൈയിൽ വെച്ച് പ്രതികൾ അറസ്റ്റിലായത്. യുവാക്കളിൽ നിന്നും ഒളിപ്പിച്ചു വെച്ച നിലയിൽ 2.35 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ.പോലീസ് കണ്ടെടുത്തു. കാസറഗോഡ് നിന്നും ഏജൻ്റ് വഴി കടലിൽ മത്സ്യം പിടിക്കാൻ പോകുന്നവർക്ക് വിൽപനക്കായി കൊണ്ടു പോകുന്ന ലഹരിമരുന്നാണെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. .മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ.86 .എ.9285 നമ്പർ ബൈക്കുംപോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന്‌ കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: