വ്യാജമദ്യ വിൽപനക്കാരൻ ചാരായവുമായി അറസ്റ്റിൽ

പരിയാരം.വാറ്റുചാരായ വില്പനക്കാരനെ ചാരായവുമായി പോലീസ് പിടികൂടി.
പുത്തൂർ കുന്ന് സ്വദേശി കല്ലേൻ സുനിൽ ജോസിനെ (45 )
യാണ് പരിയാരം എസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ.എൻ.ശശിധരൻ, സ്പെഷ്യൽ ബ്രാഞ്ച്എസ്.ഐ. കെ.ദിലീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ്, നൗഫൽ അഞ്ചില്ലത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
മെഡിക്കൽ കോളേജ് റോഡിൽ തട്ടുകടകൾക്ക് പിന്നിൽ വെച്ച്
വാറ്റുചാരായം വിൽപന നടത്തുന്നതിനിടെയാണ് ഒരു ലിറ്റർ ചാരായവുമായി പ്രതി അറസ്റ്റിലായത്. കുറച്ചു നാളുകളായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. എക്സൈസ്സും സ്പെഷ്യൽ സ്വകാഡും ഇയാളെ പിടികൂടുവാൻ പല തവണ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെപോലീസ് നിരീക്ഷണത്തിനിടെ കെ.എൽ.13 എ.ജെ.776 നമ്പർ സ്കൂട്ടിയിൽ ചാരായവുമായി വിൽപനക്കെത്തിയപ്പോഴാണ് പ്രതി പിടിയിലായത്.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: