ഫുട്ബോൾ ഫ്ലക്സ് വെക്കുന്നതിനെ ചൊല്ലി സംഘർഷം പോലീസ് വാഹനം തകർത്തു.

മേൽപറമ്പ്:;ഫുട്ബോൾ ജ്വരം തലക്ക് പിടിച്ച സംഘം പാതിരാത്രിയിൽ ഫ്ലക്സ് വെക്കുന്നതിനെ ചൊല്ലി ഏറ്റുമുട്ടി സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം പോലീസ് വാഹനം തകർത്തു. ഇന്നലെ രാത്രി 11.45 ഓടെ മേൽപറമ്പ് കീഴൂരിലായിരുന്നു സംഭവം.റോഡരികിൽ പോർച്ചുഗൽ ടീമിൻ്റെ ഫ്ലക്സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രസീൽ ഫാൻസ് ടീം എതിർത്തതോടെ നൂറോളം ആളുകൾ തമ്മിൽ കയ്യാങ്കളിയായതോടെ വിവരമറിഞ്ഞെത്തിയ മേൽപറമ്പ് ഗ്രേഡ് എസ്.ഐ. സി.വി.രാമചന്ദ്രനെ കയ്യേറ്റം ചെയ്യുകയും പോലീസ് വാഹനത്തിൻ്റെ ഗ്ലാസുകൾ ഒരു സംഘം തകർക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ എസ്.ഐ.കെ.രാജീവൻ അക്രമികളുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കയ്യേറ്റം ചെയ്ത സംഭവുമുണ്ടായി.തുടർന്ന് പോലീസ് ലാത്തിവീശിയാണ് അക്രമികളെ വിരട്ടിയോടിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മേൽപറമ്പ് പോലീസ് പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: