അഞ്ച് പവൻ്റെ മാല കവർന്നു

ധർമ്മടം.ഓട്ടോ യാത്രക്കിടെ വീട്ടമ്മയുടെ അഞ്ച് പവൻ്റെ നെക്ളേസ് കവർന്നു. ധർമ്മടം മേലൂരിലെ സുജാത (60)യുടെ അഞ്ച് പവൻ്റെ മാലയാണ് കവർന്നത്.കഴിഞ്ഞ ദിവസം ഉച്ചക്ക് മേലൂരിൽ നിന്ന് മീത്തല പീടികയിലേക്കുള്ള ഓട്ടോ യാത്രക്കിടെയാണ് മോഷണം. വഴിയിൽ വെച്ച് ഓട്ടോയിൽ കയറിയ നാടോടി സ്ത്രീകളാണ് മോഷണം നടത്തി രക്ഷപ്പെട്ടത്.പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.