പേരാവൂർ അഗ്നിരക്ഷ നിലയത്തിലേക്ക് പുതുതായി ലഭിച്ച ഫസ്റ്റ് റെസ്പോണ്ട്സ് വെഹിക്കിളിന്റെ ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചു

പേരാവൂർ : പേരവൂർ അഗ്നിരക്ഷ നിലയത്തിലേക്ക് പുതുതായി ലഭിച്ച ഫസ്റ്റ് റെസ്പൊണ്ട്സ് വെഹിക്കിൾ (FRV) പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് വേണുഗോപാൽ ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചു.

മലയോര മേഖലയിലെ രക്ഷാപ്രവർത്തനത്തിന് പലപ്പോഴും യാത്ര ദുർഘടമായതിനാൽ ഡയറക്ടർ ജനറൽ സന്ധ്യയുടെ നേരിട്ടുള്ള പരിഗണനയിൽ ആണ് സേനക്ക് ഈ വാഹനം ലഭിച്ചത്. വാഹനത്തിൻ്റെ പേരുപോലെ തന്നെ അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിൽ ആണ് വാഹനത്തിൻ്റെ രൂപകല്പന.

വാഹനത്തിൽ 400 ലീറ്റർ വാട്ടർ കപ്പാസിറ്റി ഉള്ള ടാങ്കും, 50 ലീറ്റർ ഫോം കപ്പാസിറ്റി ഉള്ള മറ്റൊരു ടാങ്കും ആണ് ഉള്ളത്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്രദമായ ചെയിൻ സോ, കൂടാതെ ഹൈഡ്രോളിക് ഉപകരണങ്ങളും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. നിലയ തലവൻ ശശി സി വാഹനത്തിൻ്റെ ഗുണമേന്മകളെ പറ്റി സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: