സ്കൂട്ടറിനു പിറകിൽ യാത്ര ചെയ്യവെ റോഡിൽ വീണ സ്ത്രീ മിനി ലോറി കയറി മരിച്ചു

ചക്കരക്കൽ: സ്കൂട്ടറിനു പിറകിൽ യാത്ര ചെയ്യവെ റോഡിൽ വീണ സ്ത്രീ ലോറി കയറി മരിച്ചു.കോയ്യോട് കെ.കെ.ഹൗസിൽ ജബ്ബാറിൻ്റെ ഭാര്യ റസീനയാണ് (44) മരിച്ചത്.പരേതനായ അഹമ്മദ് കുട്ടിയുടെയും മറിയത്തിൻ്റെയും മകളാണ്. മകൾ: അഫ്ന.
സഹോദരനായ ബഷീറിൻ്റെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്യവെ ഏച്ചൂർ – പള്ളിപ്പൊയിൽ റോഡിൽ വാണിയംചാലിൽ വച്ചായിരുന്നു സംഭവം. സ്കൂട്ടർ തെന്നിയതിനെ തുടർന്ന് റോഡിൽ വീണ റസീനയുടെ ദേഹത്ത് മിനി ലോറി കയറുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു സഹോദരങ്ങൾ: നസീറ, ഷാഹിദ. ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: