കണ്ണോത്തുംചാലിൽ ലോറിക്ക് തീപിടിച്ചു

കണ്ണൂർ
ദേശീയപാതയിൽ കണ്ണോത്തുംചാലിൽ ലോറിക്ക് തീപിടിച്ചു. കണ്ണോത്തുംചാൽ വളവിന് സമീപം നാഷണൽ ഫർണിച്ചർ, ടിവി സ്റ്റാൻഡ്‌ ഹൗസ് എന്നീ കടകൾക്ക് സമീപം ചൊവ്വ പുലർച്ചെ 2.30നാണ് തീപിടിത്തം. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് ഫാൻസി സാധനം കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്.
ഓടികൊണ്ടിരുന്ന ലോറിയുടെ മുൻഭാഗത്തുനിന്നാണ് തീ ഉയർന്നത്. ലോറിയിലുണ്ടായിരുന്ന സാധനങ്ങൾ കത്തി നശിച്ചു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ജില്ലാ ഫയർ ഓഫീസർ ബി രാജ്, സ്റ്റേഷൻ ഓഫീസർ കെ വി ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: