കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്ക്

ഇരിട്ടി : പായം മുക്കിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്ക് . കാട്ടാനയെ തുരത്തുന്ന സംഘത്തിലെ വാച്ചർ എ. കെ. അനൂപിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് പടക്കം പൊട്ടുകയായിരുന്നു. അനൂപിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത് കൈപ്പത്തിക്കാണ് പരിക്കേറ്റത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: