ഇരിട്ടി വൈദ്യുതി സബ് സ്റ്റേഷനിൽ 25 മുതൽ 28 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

ഇരിട്ടി: മട്ടന്നൂർ കിൻഫ്ര പാർക്കിൽ നിർമാണം ആരംഭിച്ച 110KV സബ്സ്റ്റേഷന്റെ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു, നവംബർ 25 മുതൽ 28 വരെ കഞ്ഞിരോട് നിന്നും മട്ടന്നൂർ, ഇരിട്ടി സബ്സ്റ്റേഷനുകളിലേക്കുള്ള 110KV പ്രസരണ ലൈൻ ഓഫ് ആക്കി ടവർ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതാണ്. ഇതിന്റെ ഭാഗമായി 110KV ലൈൻ ഓഫ് ചെയ്യുന്നതിനാൽ ഇരിട്ടി സബ്സ്റ്റേഷനിൽ നിന്നുമുള്ള വൈദ്യുതി വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തും.
എന്നാൽ ബാരപ്പോൾ ജല വൈദ്യുത നിലയത്തിൽ നിന്നും ലഭ്യമാകുന്ന വൈദ്യുതി ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളിൽ മുടക്കമില്ലാതെ വൈദ്യുതി വിതരണം നടത്താൻ ശ്രമിക്കും. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതിനാൽ ബാരപ്പോളിൽ വൈദ്യുതി ഉത്പാദനം പൂർണതോതിൽ നടക്കുന്നില്ല. ഇതുമൂലം നവംബർ 25 മുതൽ 28 വരെ രാവിലെ 8:00 മുതൽ വൈകുന്നേരം 06:00 വരെ ഇരിട്ടി സബ്സ്റ്റേഷനിൽ നിന്നുള്ള പടിയൂർ, ഇരിട്ടി ടൌൺ, എടൂർ, ഉളിക്കൽ ടൌൺ, വള്ളിത്തോട്, അയ്യൻകുന്ന് എന്നീ ഫീഡറുകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി വിതരണം മുടങ്ങാൻ ഇടയായേക്കും . ഈ ദിവസങ്ങളിൽ പകൽ സമയത്തു പരമാവധി വൈദ്യുതി ഉപയോഗം കുറച്ചു ഉപഭോക്താക്കൾ സഹകരിക്കണം എന്നു കെ എസ് ഇ ബി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: