കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അന്നൂര്‍ ആശാരിക്കുളം, പട്ടന്‍മാര്‍കോവില്‍, സത്യന്‍ ആര്‍ട്‌സ്,  റാങ്ദിവ്യൂ,  ടെലിഫോണ്‍ ക്വാര്‍ട്ടേഴ്സ്,  മൂരിക്കൊവ്വല്‍ മുത്തപ്പന്‍, അനാമയ ഹോസ്പിറ്റല്‍, മിനി ഇന്‍ഡസ്ട്രിയല്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 25 ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടൂള്‍ മാജിക്ക്, കമ്മ്യൂണിറ്റി ഹാള്‍, നാഗമുക്ക്, ഗോകുലം,  മുട്ടിലെ ചിറ, കുളം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 25 ബുധനാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയ പുഴക്കര, അണീക്കര, തെക്കുമ്പാട്, തെക്കുമ്പാട് ബിടിഎസ്, വീ വണ്‍ ക്ലബ്ബ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 25 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുഞ്ചിരിമുക്ക്, മമ്മാക്കുന്ന് ബാങ്ക്, മുട്ടിയറക്കല്‍ പള്ളി, മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍, തിലാത്തില്‍, കടമ്പൂര്‍ സ്‌കൂള്‍,  കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കച്ചേരിമൊട്ട  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 25 ബുധനാഴ്ച രാവിലെ ഏഴ്് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നച്ചേരി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ 25 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: