അഴീക്കോട് പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വീട് തകർത്തു

വളപട്ടണം : ഇന്നലെയുണ്ടായ അക്രമസംഭവത്തിന് പിന്നാലെ വളപട്ടണം അഴീക്കോട് കപ്പക്കടവിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ പ്രന്തണ്ടംഗ സംഘം വീട് തകർത്തു . കപ്പക്കടവിലെ രാജീവന്റെ മകൻ ആയങ്കി അർജുന്റെ വീടാണ് തകർത്തത് . ഇന്ന് രാവിലെ ഒമ്പത് മണി യോടെയാണ് സംഭവം.കഴിഞ്ഞ ദിവസം ടൗൺ സ്റ്റേഷൻ പരിധിയിലെ അഴീക്കോട് മണലിലെ അമൽ രാജിന്റെ വീട് തകർത്ത സംഭവമുണ്ടായിരുന്നു. ഇതിന് തുടർച്ചയാണ് ഇന്ന് രാവിലെത്തെ അക്രമം.വിവരമറിഞ്ഞ് വളപട്ടണം ഇൻസ്പെക്ടർ പി.ആർ.മനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: