വളപട്ടണത്ത് ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

കണ്ണൂര്‍: വളപട്ടണം പഞ്ചായത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ മത്സരം ഉറപ്പായി. മുസ്ലിം ലീഗിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ നേരിട്ട് ഇടപെട്ടിട്ടും വളപട്ടണത്തെ പ്രാദേശിക നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് കോണ്‍ഗ്രസുമായുള്ള മത്സരത്തിന് ഒരുക്കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അണികളില്‍ കോണ്‍ഗ്രസിനോട് ഉണ്ടായ വികാരം തീവ്രമാണെന്നാണ് ലീഗ് ജില്ലാ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ഹാജിയുടെ പ്രതികരണം.

എന്നാല്‍ ലീഗ് ജില്ലാ കമ്മറ്രിയുടെ ദൗര്‍ബല്യമാണ് വളപട്ടത്ത് ദൃശ്യമായെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും പ്രതികരിച്ചു. കഴിഞ്ഞ തവണ ആറിടത്ത് മത്സരിച്ച കോണ്‍ഗ്രസ് ആറിടത്തും ജയം നേടിയിരുന്നു. ഏഴിടത്ത് മത്സരിച്ച ലീഗിന് മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് കിട്ടിയത്. ഇതാണ് ലീഗില്‍ പ്രാദേശികമായി കടുത്ത അമര്‍ഷത്തിന് കാരണമായത്. ലീഗിന് മേല്‍കൈ ഉള്ള പഞ്ചായത്തില്‍ പ്രസിഡന്റ് പദവി ലഭിക്കാത്തതാണ് പ്രാദേശികനേതൃത്വത്തിന് പ്രകോപനമായത്.

പത്ത് വാര്‍ഡുകളില്‍ ലീഗും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും നേരിട്ട് ഏറ്റുമുട്ടും. ആകെ 13 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ മൂന്ന് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ കൂടാതെ പ്രതികരണ വേദി സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്. ഇത് കോണ്‍ഗ്രസിനും ലീഗിലും ഭീഷണിയാകുമെന്നാണ് വിലയിരുന്നത്. രണ്ട്, മൂന്ന്, 13 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: