മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. ടാങ്ക് പൊട്ടി റോഡിൽ പരന്ന ഡീസൽ ഫയർഫോഴ്സ് എത്തി ക്ളീൻ ചെയ്തു
കെ എൽ 13 കെ 5332 ടാറ്റ സുമോ ജീപ്പും മാരുതി സ്വിഫ്റ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. ശക്തമായ ഇടിയെ തുടർന്ന് ഓയിൽ ടാങ്ക് ലീക്കാകുകയും ഇന്ധനം റോഡിലേക്ക് ഒഴുകിയതിനെ തുടർന്ന് പരിഭ്രാന്തി പരത്തി. ടൗൺ പോലീസ് സ്ഥലത്തെത്തി. പോലീസ് അറിയിച്ചതിനെ തുടർന്ന് സി.വി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് വെള്ളം ചീറ്റി റോഡ് ശുദ്ധിയാക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചൊവ്വ – മട്ടന്നൂർ ഹൈവേയിൽ കുറച്ചു നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നു