കാറിൽ കടത്തി കൊണ്ടുവന്ന 80 ഗ്രാം ഹഷീശുമായി:മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

കണ്ണൂർ :കാറിൽ കടത്തി കൊണ്ടുവന്ന 80 ഗ്രാം ഹഷീശുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഇന്റലിജൻസ് ബ്യുറോ പ്രവന്റീവ് ഓഫീസർ പി.വി ദിലീപിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ റേഞ്ച്‌ എക്സൈസ് ഇൻസ്‌പെക്ടർ ദിലീപും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്.എൻ പാർക്കിന് സമീപത്തുള്ള ഓഷ്യൻ പാർക്ക് പാർപ്പിട സമുച്ചയത്തിന്റെ ഗെയ്റ്റിന് മുന്നിൽ വെച്ചു കെ.എൽ 13 എ ഡി 4488 പോളോ കാറിൽ നിന്നാണ് 80 ഗ്രാം ഹഷീഷ് പിടികൂടിയത്. കക്കാട് പുഴാതി മുഹമ്മദ് ഇഖ്ബാലിന്റെ മകൻ പി.എൻ മുഹമ്മദ് ഇർഫാൻ (22), മൂന്നുപെരിയ മുണ്ടല്ലൂർ കൃഷ്ണ നിവാസിൽ രാമകൃഷ്ണന്റെ മകൻ കെ.പി റിഷഭ് (28), പയ്യന്നൂർ സത്യേന്ദ്രം വീട്ടിൽ സത്യേന്ദ്രൻ നമ്പ്യാരുടെ മകൻ വരുണ് നമ്പ്യാർ (24) എന്നിവരാണ് അറസ്റ്റിലായത്. എൻ.ഡി.പി.എസ് ആക്റ്റ് പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അഡീഷണൽ എക്സൈസ് ഇൻസ്‌പെക്ടർ ഗണേഷ്, പ്രിവന്റീവ് ഓഫീസർമാരായ എം.കെ സന്തോഷ്, എൻ. പത്മരാജൻ, സി.ഇ.ഒ പി.കെ. ദിനേശൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: