സമരം ശക്തമാക്കി പുല്ലൂപ്പിക്കടവ് കൈപ്പാട് സംരക്ഷണസമിതി:അവകാശ പ്രഖ്യാപന മാർച്ച് നാളെ

കണ്ണാടിപറമ്പ് :കാട്ടാമ്പള്ളി പദ്ധതി പ്രദേശമായ പുല്ലൂപ്പിക്കടവ് കൈപ്പാട് ഭൂമി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായി പുല്ലൂപ്പിക്കടവ് കൈപ്പാട് സംരക്ഷണസമിതി സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ (ഞായറാഴ്ച)രാവിലെ ഒമ്പതിന് പുല്ലൂപ്പി ബസ് സ്റ്റോപ്പിൽ നിന്ന് തുടങ്ങുന്ന മാർച്ച് കൈപ്പാട് സ്ഥലങ്ങളിലെത്തി അവകാശ പ്രഖ്യാപനം നടത്തും.

സർക്കാറിന്റെ കാർഷിക പദ്ധതിയായ ‘ഒരു നെല്ലും ഒരു മീനും’പദ്ധതിപ്രകാരം ചെമ്മീൻ കൃഷിക്ക് വേണ്ടി എന്ന പേരിൽ കൈയടക്കിയിരിക്കുന്ന കൈപാടുകൾ തിരിച്ചുപിടിക്കുകയാണ് സമരലക്ഷ്യം.

തലമുറകളായി കൈപ്പാടുനിലങ്ങളില്‍ കൃഷി ചെയ്തും മീന്‍ പിടിച്ചും ഉപജീവനം നടത്തി വരുന്നവരാണ് പുല്ലൂപ്പിയിലെ സാധാരണ മനുഷ്യര്‍. ഇത്തരത്തിലുള്ള നെല്‍ക്കൃഷിയുടെയും മല്‍സ്യകൃഷിയുടെയും വികസനം ലക്ഷ്യമാക്കി സര്‍ക്കാരിന്റെ കാര്ഷികവികസനപദ്ധതി ‘ഒരു നെല്ലും ഒരു മീനും ‘ പ്രാബല്യത്തില്‍ വന്നതോടുകൂടി പുല്ലൂപ്പിയിലെ കര്‍ഷകരായ സാധാരണമനുഷ്യരെ തള്ളിമാറ്റി, ലക്ഷങ്ങള്‍ വരുന്ന സബ്‌സിഡി തുക അടിച്ചുമാറ്റുക എന്ന ഒറ്റ ലക്ഷ്യം വെച്ച് മാഫിയകള്‍ ഇവിടെ ആധിപത്യം സ്ഥാപിക്കുകയും ജനങ്ങളുടെ സാധാരണ ജീവിതത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുപോലും ഭീഷണി ഉയര്‍ത്തുകയും ചെയ്തുവരികയാണ് . ഇത്തരമൊരു പശ്ചാത്തലത്തിലാണ് പുല്ലൂപ്പിക്കടവ് കെപ്പറ്റുസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: