വൊക്കേഷണൽ എക്സ്പോ സമാപിച്ചു

കണ്ണൂർ:സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി മുൻസിപ്പൽ സ്കൂൾ ജൂബിലി ഹാളിൽ വെച്ച് നടന്ന വൊക്കേഷണൽ എക്സ്പോ സമാപിച്ചു.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പഠിപ്പിക്കുന്ന മുപ്പത്തിയഞ്ചോളം കോഴ്സുകളുമായി ബന്ധപ്പെടുത്തി മോസ്റ്റ് ഇന്നോവേറ്റീവ്, മോസ്റ്റ് കരിക്കുലം റിലേറ്റഡ്, മോസ്റ്റ് പ്രോഫിറ്റബിൾ, മോസ്റ്റ് മാർക്കറ്റബിൾ എന്നീ നാല് കാറ്റഗറിയിലാണ് മത്സരങ്ങൾ നടന്നത്.

മോസ്റ്റ് മാർക്കറ്റബിൾ വിഭാഗത്തിൽ എറണാകുളം മേഖലയിലെ ജി വി എച്ച് എസ് എസ് നാട്ടകം ഒന്നാം സ്ഥാനവും കൊല്ലം ജില്ലയിലെ സെന്റ് ജോൺസ് വി എച്ച് എസ് എസ് ഉമ്മാനൂർ രണ്ടാം സ്ഥാനവും മോസ്റ്റ് പ്രോഫിറ്റബിൾ വിഭാഗത്തിൽ ചെങ്ങന്നൂർ മേഖലയിലെ റിപ്പബ്ലിക്കൻ വി എച്ച് എസ് എസ് കോന്നി ഒന്നാം സ്ഥാനവും വടകര മേഖലയിലെ ജി വി എച്ച് എസ് എസ് മടപ്പള്ളി രണ്ടാം സ്ഥാനവും നേടി. മോസ്റ്റ് കരിക്കുലം വിഭാഗത്തിൽ എറണാകുളം മേഖലയിലെ ജി വി എച്ച് എസ് എസ് മൂവാറ്റുപുഴ ഒന്നാം സ്ഥാനവും തൃശൂർ മേഖലയിലെ ജി വി എച്ച് എസ് എസ് ചേർപ്പ് രണ്ടാം സ്ഥാനവും നേടി.മോസ്റ്റ് ഇന്നവേറ്റീവ് വിഭാഗത്തിൽ എറണാകുളം മേഖലയിലെ ജി വി എച്ച് എസ് എസ് പൊൻകുന്നം ഒന്നാം സ്ഥാനവും തൃശൂർ മേഖലയിലെ മോഡൽ ബോയ്സ് വി എച്ച് എസ് എസ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിഎച്ച്എസ് സി ഡയറക്ടർ ഡോ.എ ഫാറൂഖ് വിതരണം ചെയ്തു. എക്സ്പോ കമ്മിറ്റി ചെയർമാൻ കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ വി എച്ച് എസ് സി ഡെപ്യൂട്ടി ഡയറക്ടർ കെ അജിത്ത് മേഖല അസിസ്റ്റൻറ് ഡയറക്ടർ വിനോദ് കുമാർ എക്സ്പോ കൺവീനർ റഹീം ടി.പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: