അഴീക്കോട് ഹയർ സെക്കന്ററി സ്കൂൾ ഫൈൻ ആർട്ട്സ് ക്ലബ്ബിന്റെ ‘കളർ ലാംപ്’ ചിത്ര പ്രദർശനം ആരംഭിച്ചു

കണ്ണൂർ: അഴീക്കോട് ഹയർ സെക്കന്ററി സ്കൂൾ ഫൈൻ ആർട്ട്സ് ക്ലബ്ബ് നവകേരള സൃഷ്ടിക്കായി സംഘടിപ്പിച്ച കുട്ടികളുടെ ചിത്രപ്രദർശനവും, വിൽപനയും കളർ ലാംപ് കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. കെ.പി. ജയ ബാലൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി മോഹൻകുമാർ ഐ.എ.എസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ‘എക്സി.അംഗം എബി.എൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ ഡി.ഡി ടി.പി നിർമ്മലാദേവി, ഡി.ഇ.ഒ ലീല. കെ.വി. എ. ഇ ഒ ഹെലൻ ഹൈസന്ത് മെന്റോൺ’, ഹെഡ്മിസ്ട്രസ് എൻ ലസിത, സ്കൂൾ മാനേജർ വി.രഘുറാം. പി. ധർമ്മൻ, ഗോവിന്ദൻ കണ്ണപുരം, പി എം കൃഷ്ണപ്രഭ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.കെ.ഗീത സ്വാഗതവും, രാജീവൻപാറയിൽ നന്ദിയും പറഞ്ഞു. പ്രദർശനവും വിൽപനയും 30 ന് സമാപിക്കും.രാവിലെ 10.00 മുതൽ വൈകിട്ട് 6.30 വരെയാണ് ഗ്യാലറി സമയം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: