കാറിടിച്ച്‌ പരിക്കേറ്റ കൂവോട് കയ്യം തടത്തെ തെക്കൻ ചന്ദ്രൻ (65) അന്തരിച്ചു

തളിപ്പറമ്പ:കാറിടിച്ച്‌ പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു.കൂവോട് കയ്യംതടത്തെ തെക്കന്‍ ചന്ദ്രന്‍(65)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ താഴെ ബക്കളം ബാറിന് സമീപത്തായിരുന്നു അപകടം. റോഡരികിലൂടെ വീട്ടിലേക്കുള്ള സാധനങ്ങളുമായി ബസ് കയറാന്‍ ബക്കളം സ്‌റ്റോപ്പിലേക്ക് നടക്കുകയായിരുന്ന ചന്ദ്രനെ കെഎല്‍ 59 എം 4167 നമ്ബര്‍ റിറ്റ്‌സ് കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ രണ്ടോടെ മരിച്ചു. തളിപ്പറമ്ബ് പഴയ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ റോഡരികില്‍ വിത്തുകള്‍ വില്‍പ്പനചെയ്തുവരികയായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ശ്യാമിലി (ഇസാഫ് ബേങ്ക്, പുതിയതെരു ശാഖ), ശരണ്യ. മരുമക്കള്‍: രതീഷ്(കയ്യംതടം), സുജീഷ്(മയ്യില്‍ കണ്ടക്കൈ). മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം സംസ്‌ക്കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: