ചരിത്രത്തിൽ ഇന്ന്: നവംബർ 24

ഇന്ന് നാലാം ശനി

International aura awareness day..

ഇന്ന് എൻ സി സി ദിനം

1434- ലണ്ടനിൽ തെയിംസ് നദി തണുത്തുറഞ്ഞ് മഞ്ഞുകട്ടയായി ( രേഖപ്പെടുത്തിയ ആദ്യ സംഭവം , പിന്നിടും ആവർത്തിക്കുകയുണ്ടായി)

1642.. ഡച്ച് പര്യവേക്ഷകൻ Abel Tasman Tasmania കണ്ടുപിടിച്ചു…

1859- Charles Darwin പരിണാമ സിദ്ധാന്തം സംബന്ധിച്ച origin of species theory പ്രസിദ്ധീകരിച്ചു…

1914- മുസോളിനി ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നും രാജിവച്ചു..

1926. അരബിന്ദോ ഘോഷിന് ആത്മ സാക്ഷാത്കാരം കിട്ടി മഹർഷി അരബിന്ദോ ആയി… ആശ്രമം ശിഷ്യരെ ഏൽപ്പിച്ച് ശ്രീ അരബിന്ദോ ആദ്ധ്യാത്മിക ജ്ഞാനത്തിന് പോകുന്നു..

1966- യു.എസിൽ പരിസ്ഥിതി മലിനികരണ പുക ദുരന്തം. 400 ലേറെ പേർ ശ്വാസതടസ്സവും ഹൃദയാഘാതവും മൂലം കൊല്ലപ്പെട്ടു…

1968- കേരളത്തിൽ വീണ്ടും നക്സലെറ്റ് ആക്രമണം.. ഇത്തവണ പുൽപ്പള്ളി പോലിസ് സ്റ്റേഷന് നേരെ…

1969- ചാന്ദ്ര യാത്ര കഴിഞ്ഞ് അപ്പോളോ 12 ഭൂമിയിലേക്ക് തിരിച്ചെത്തി 1974- US പ്രസിഡണ്ട് ജെറാൾഡ് ഫോർഡും USSR പ്രസിഡണ്ട് ബ്രഷ്നേവും SALT 2 (ആണവശക്തി നിയന്ത്രണ ) കരാർ ഒപ്പിട്ടു…

1989- 16 വയസ്സും 214 ദിവസവുമുള്ളപ്പോൾ സച്ചിൻ ടെൻഡുൽക്കർ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അർധശതകം പൂർത്തിയാക്കി റെക്കാർഡിട്ടു..

ജനനം

1880- പട്ടാഭി സീതാ രാമയ്യ. കോൺഗ്രസ് നേതാവ്, സ്വാതന്ത്ര്യ സമര സേനാനി.. ഗാന്ധിജിയുടെ അടുത്ത സഹപ്രവർത്തകൻ ..

1918- കെ. കൃഷ്ണൻ നായർ.. കൃഷ്ണ ചൈതന്യ എന്ന തൂലികാ നാമത്തിൽ മലയാളത്തിൽ നാൽപതോളം ഗ്രന്ഥം രചിച്ചു…

1936- അൻവാരാ തൈമൂർ… ആസമിലെ പ്രഥമ വനിതാ മുഖ്യമന്ത്രി..

1944- അമോൽ പലേക്കർ. ഹിന്ദി നടൻ. ഓളങ്ങൾ എന്ന മലയാള ചിത്രം വഴി കേരളത്തിൽ പ്രശസ്തി നേടി ..

1961- അരുന്ധതി റോയ് .. 1997ൽ God of small things എന്ന ഗ്രന്ഥത്തിന് Booker നേടിയ പാതി മലയാളി… ബംഗാളു കാരനായ പിതാവിന്റെയും മലയാളിയായ മാതാവിന്റെയും പുത്രിയായി കോട്ടയം അയ്മനത്ത് ജനിച്ചു…

1982- അമിത് മിശ്ര.. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം..

ചരമം

1963- ലീ.ഒസ്വാൾഡ്.. US പ്രസിഡണ്ട് കെന്നഡിയുടെ കൊ പാതകി… കെന്നഡി വധിക്കപ്പെട്ട് 2 ദിവസത്തിനകം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

2011 – കിഷൻ ജി.. ഇന്ത്യയിലെ മാവോയിസ്റ്റ് നേതാവ്..

2014.. മുരളി ദേവ്റ – മുൻ കേന്ദ്ര മന്ത്രി.. കോൺഗ്രസ്. മുംബൈ സ്വദേശി..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: