മദ്യവുമായി പിടിയിൽ

തളിപ്പറമ്പ്: ഏഴ്കുപ്പി
വിദേശ മദ്യവും ആറ്കുപ്പി ബിയറുമായി മധ്യ വയസ്കൻ എക്സൈസ് പിടിയിൽ. പള്ളിമുക്ക് സ്വദേശി വി.മുരളീധരനെയാണ്
തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും സംഘവും പിടികൂടിയത്.
ചെക്കികുളം ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് ഇയാൾ എക്സൈസ്പിടിയിലായത്.
റെയ്ഡിൽസിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി,കലേഷ് എം,ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു