മദ്യലഹരിയിൽ അടിപിടി; 4 പേർ അറസ്റ്റിൽ

കണ്ണൂർ .മദ്യലഹരിയിൽ അടിപിടി ബിയർ കുപ്പി കൊണ്ട് അടിക്കാൻ ശ്രമം. പോലീസ് പട്രോളിംഗിനിടെ എസ്.ഐയും സംഘവും നാല് പേരെ അറസ്റ്റ് ചെയ്തു. ചിറക്കൽ സ്വദേശികളായ ബുലേഷ്, കെ.കെ.ഹർഷ്, താളിക്കാവ് സ്വദേശികളായ രാംകുമാർ, അർജുൻ എന്നിവരെയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ. സി. എച്ച് .നസീബും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം 6.30 മണിയോടെ താളിക്കാവ് വെച്ച് ചേരിതിരിഞ്ഞ് തമ്മിൽ അടിപിടികൂടുന്നതിനിടെയാണ് നാലംഗ സംഘം അറസ്റ്റിലായത്.