ഹോട്ടൽ തൊഴിലാളി ചമഞ്ഞ് വാടക വീട്ടിൽ താമസിച്ച് മോഷണം ; പ്രതിയെ നാട്ടുകാർ പിടികൂടി.

നീലേശ്വരം : ഹോട്ടൽ തൊഴിലാളി ചമഞ്ഞ് വാടക വീട്ടിൽ താമസിച്ച് മോഷണം പ്രതിയെ നാട്ടുകാർ പിടികൂടി.
പട്ടാപ്പകൽ തൊട്ടടുത്തവീട്ടിലെ കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് മോഷണം നിരവധി മോഷണ കേസിലെ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. മലപ്പുറം വേങ്ങരപുത്തൻപീടിക സ്വദേശി അഷറഫിനെ (50)യാണ് നാട്ടുകാർ പിടികൂടിയത്.ഇന്നലെ രാവിലെ 11.30 മണിയോടെയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് തൈക്കടപ്പുറം കോളനി റോഡിലെ ഹോട്ടലിൽ ഇയാൾ ജോലിക്കായി എത്തിയത്. ഹോട്ടൽ ഉടമ പറഞ്ഞതനുസരിച്ച് തൈക്കടപ്പുറം കോളനി റോഡിലെ ടി.കെ.രാമചന്ദ്രൻ്റെ (56) വാടക വീട് താമസിക്കാൻ ഏർപ്പാടാക്കി കൊടുത്തിരുന്നു. ഇവിടെ താമസിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ വീട്ടുകാർ വീടിൻ്റെ പിറക് വശത്ത് പോയ തക്കം നോക്കി മുൻവശത്തെ വാതിലൂടെ എത്തിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിക്കുന്നതിനിടെ വീട്ടുടമയുടെ മകൾ കാണുകയും ബഹളം വെച്ച് ആളെ കൂട്ടി മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.