പഴയങ്ങാടിയിൽ കോടികൾ ചെലവഴിച്ചു നിർമ്മിച്ച ബോട്ട് ടെർമിനൽ വർഷമൊന്ന് ആയിട്ടും ഉപകാരപ്പെടാതെ !!

പഴയങ്ങാടി: റിവർ ക്രൂസ് ടൂറിസം പദ്ധതി പ്രകാരം പഴയങ്ങാടി പാലത്തിനരികിൽ കോടികൾ ചെലവഴിച്ചു നിർമിച്ച ബോട്ട് ടെർമിനൽ ഇതുവരെയായും ഉപകാരപ്പെടാതെ നിൽക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും ഒരു ബോട്ടു പോലും ഇവിടേക്കു വന്നില്ല. ബോട്ട് ടെർമിനലിൽ ഒരുക്കിയ സൗകര്യങ്ങളും ആർക്കും പ്രയോജനപ്പെടാതെ 3.30 കോടി രൂപ വെളളത്തിൽ കിടക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പുഴക്കരയിൽ ഒരു ബോട്ട് ജെട്ടി ഉണ്ടായിരുന്നിട്ടും ടൂറിസം സാധ്യതകളുടെ പേരിൽ പുതിയൊരു ബോട്ട് ടെർമിനൽ ഒരുക്കുകയായിരുന്നു. പല സ്ഥലങ്ങളിലും ബോട്ട് സർവീസുകൾ സജീവമായിട്ടും ഇവിടേക്ക് മാത്രം ഒരു ബോട്ട് പോലും വന്നില്ല. 2020 ഒക്ടോബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേളയിൽ പോലും ജലഗതാഗത വകുപ്പിന്റെ ബോട്ട് കൊണ്ടുവന്നിരുന്നില്ല. പകരം സ്വകാര്യ വഞ്ചിവീട് എത്തിച്ചാണ് ഉദ്ഘാടനം നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: