ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ മൂന്ന് അന്യദേശതൊഴിലാളികള്‍ അറസ്റ്റില്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ യാ​ര്‍ഡി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി, ഓ​ടു​ന്ന ട്രെ​യി​നി​ന് ക​ല്ലെ​റി​ഞ്ഞ മൂ​ന്ന് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​റ​സ്​​റ്റി​ല്‍. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ല​ഖാ​ന്‍ സി​ങ് മീ​ണ (21), പ​വ​ന്‍ മീ​ണ (21), മു​ബാ​റ​ക് ഖാ​ന്‍ (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്​​റ്റേ​ഷ​ന്‍ യാ​ര്‍ഡി​ല്‍ ഷ​ണ്ടി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന ട്രെ​യി​നി​നു​നേ​രെ​യാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്. മൂ​ന്നു​പേ​രും ഇ​രി​ട്ടി​യി​ല്‍ മാ​ര്‍ബി​ള്‍ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. ജീ​വ​ന​ക്കാ​ര്‍ക്ക് നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം. ക​ണ്ണൂ​രി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ 10ഒാ​ളം കേ​സു​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ട്രാ​ക്കി​ല്‍ ക​ല്ലു​വെ​ക്കു​ന്ന​തും ഇ​വി​ടെ പ​തി​വാ​ണെ​ന്നും റെ​യി​ല്‍വേ പൊ​ലീ​സ് പ​റ​ഞ്ഞു. അ​ഞ്ചു​വ​ര്‍ഷം വ​രെ ത​ട​വ് കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: