ശരത് ചന്ദ്രബാബു ചികിത്സാ സഹായം

പ്രിയമുള്ളവരെ
ഞങ്ങളുടെ പ്രിയ സുഹൃത്ത് ശ്രീ ശരത് ചന്ദ്രബാബു (40). കഴിഞ്ഞ ആറു വർഷമായി ഇരു വൃക്കകളുടെയും പ്രവർത്തനം പൂർണമായി നിലച്ചു പോയ അവസ്ഥയിൽ ദിവസന്തോറുമുള്ള ഡയാലിസിസിലൂടെയും മറ്റു അനുബന്ധ ട്രീറ്റ്മെന്റിലൂടെയുമാണ് ജീവൻ നില നിർത്തി പോരുന്നത്. അടിയന്തരമായി ഈ മാസം തന്നെ ശരത്തിന് കിഡ്നി മാറ്റിവെക്കൽ ശാസ്ത്ര ക്രിയ നടത്തണമെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്. ശാസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി കുറഞ്ഞത് 25 ലക്ഷം രൂപ ആവിശ്യമായി വരുന്നുണ്ട്. ഭീമമായ ഈ തുക കണ്ടെത്താൻ ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വർഷങ്ങൾക്ക് മുമ്പേ അച്ഛനെ നഷ്ടപ്പെട്ട ശരത് ആകെയുള്ള 10 സെന്റ് കിടപ്പാടം ഏത് നിമിഷവും ബാങ്ക് അധികാരികൾ ലേലം ചെയ്യുമെന്ന ജപ്തി ഭീക്ഷണിയുടെ വക്കിൽ, വൃദ്ധയായ തന്റെ അമ്മയോടപ്പം ഒരു വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. തന്റെ വൃക്കകളിലൊന്ന് മൂത്ത മകന് വേണ്ടി നൽകിയ ആ അമ്മക്കൊപ്പം സാമ്പത്തിക പരാധീനതകളുടെ പടു കുഴിയിൽ മാരക രോഗവുമായി കഴിയുന്ന ഈ ചെറുപ്പക്കാരനൊരു പുതു ജീവൻ നൽകാൻ മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഈ സമൂഹത്തിൽ അവരവരാൽ ചെയ്യാൻ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ താഴെ തന്നിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നൽകി ഈ ഭൂമിയിൽ നമ്മളോടൊപ്പം ഇനിയും ജീവിക്കാൻ ശരത്തിനെ സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുകയാണ്.
വ്യെക്തിപരമായി നിങ്ങൾ നൽകുന്ന ധന സഹായങ്ങൾക്ക് ജീവന്റെ വിലയാണുള്ളതെന്ന തിരിച്ചറിവോടെ ഈ അപേക്ഷ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് ഒരു ജീവന് വേണ്ടിയുള്ള ഈ പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Bank Details.
SARASCHANDRABABU
Bank: South Indian Bank, Adoor Branch
A/C No: 0330053000011954
IFSC CODE: SIBL0000330
Google pay: 7356037595

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: