മുഴപ്പാലയിൽ വീട് കരിഓയിൽ ഒഴിച്ചു വികൃതമാക്കി

മുഴപ്പാലയിൽ ചോരയാംകുണ്ടിലെ കട്ടേരി ഹൗസിൽ എം.ടി.ശശീന്ദ്രന്റെ വീട് കരിഓയിൽ ഒഴിച്ചു വികൃതമാക്കി. ചുമരിലും വാതിലിലും ജനലിലുമാണ് കരിഓയിൽ ഒഴിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് ഇത് കണ്ടത്. സമൂഹവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് ശശീന്ദ്രൻ പറഞ്ഞു. മുമ്പ് ശശീന്ദ്രന്റെ സഹോദരിയുടെ വീട്ടിന് നേരേയും മറ്റൊരു വീട്ടിലെ കാറിന് നേരേയും കരിഓയിൽ പ്രയോഗം നടന്നിരുന്നു. ചക്കരക്കല്ല് പോലീസിൽ പരാതി നൽകി. കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: