കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു.

4 / 100

തളിപ്പറമ്പ്:കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു.

കരിമ്പം ഇ ടി സിക്ക് സമീപത്തെ പാറോട്ടകത്ത് ഇബ്രാഹിം(75)ആണ് ഇന്നലെ രാത്രി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

സര്‍ സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്ത് സ്റ്റേഷനറി കച്ചവടം നടത്തിവരികയായിരുന്നു.

മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥീരീകരിച്ചത്.

ഭാര്യ: സുബൈദ. മക്കള്‍: ഷാനിബ, സാജിത, ഷാഹിദ. മരുമക്കള്‍: പി.ഇബ്രാഹിം, വി.പി.അബ്ദുള്‍കരീം, സി.എച്ച് അബ്ദുള്‍ റഷീദ്.

കബറടക്കം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: