ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൂവേരി ; പുണങ്ങോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആലക്കോട് രയരോം സ്വദേശി ജിൻസ് എന്ന സെബാസ്റ്റ്യന്റെ മൃതദേഹം കണ്ടെത്തി അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് കുറച്ച് അകലെയായാണ് മൃതദേഹം കണ്ടത് .

ആലക്കോട് രയരോം കാക്കടവ് സ്വദേശിയും പൂണങ്ങോട് താമസക്കാരനുമായ ജിൻസ്( സെബാ സ്റ്റ്യൻ -20 )ആണ് വ്യാഴാഴ്ചയാണ് വൈകീട്ട് നാലുമണി യോടെ ഒഴുക്കിൽപ്പെട്ടത് . രയരോം സ്വദേശികളായ ജിൻസിന്റെ കുടുംബം ഒരു വർഷം മുമ്പാണ് പുണങ്ങോട്ടേക്ക് താമസം മാറിയത് . പിതാവ് ഊഴിക്കാട്ട് ബെന്നി ജോസഫ് ( ജിമ്മി ) റബർ ടാപ്പിംഗ് തൊഴിലാളിയാണ് . റബർ ടാപ്പിംഗ് ജോലിക്കായാണ് കുടുംബം ഇവിടേക്ക് താമസം മാറിയത് . തളിപ്പറമ്പ നാഷണൽ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയാണ് ജിൻസ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: