കണ്ണൂർ ജില്ലാ ആശുപത്രി ട്രോമ കെയര്‍ യൂണിറ്റ് ഉദ്ഘാടനവും, ആംബുലന്‍സ് സമര്‍പ്പണവും ഇന്ന്

ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ട്രോമ കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ആംബുലന്‍സ് സമര്‍പ്പണവും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍  ശനിയാഴ്ച (ഒക്ടോബര്‍ 24) നിര്‍വഹിക്കും.  തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. മേയര്‍ സി സീനത്ത്, എം പിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ്,  ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയുടെ ആതുരസേവന രംഗത്ത് അഭിമാനകരമായ പങ്ക് വഹിക്കുന്ന ജില്ലാ ആശുപത്രിയുടെ ദീര്‍ഘകാല സ്വപ്നങ്ങളില്‍ ഒന്നായിരുന്നു അത്യാധുനിക സൗകര്യങ്ങളോടെയുള്ള ട്രോമാകെയര്‍ യൂണിറ്റ്. വര്‍ദ്ധിച്ചു വരുന്ന റോഡ് അപകടങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും പൂര്‍ണമായും കൈകാര്യം ചെയ്യാനുതകുന്ന എല്ലാ സജജീകരണങ്ങളോടും കൂടിയ ട്രോമ കെയര്‍ യൂണിറ്റാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഒരു കോടിയോളം രൂപയുടെ ഉപകരണങ്ങളും   76 ലക്ഷം രൂപ ചെലവിട്ട് മറ്റ് ഭൗതിക സാഹചര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആശുപത്രി വികസന സമിതിയില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ നിര്‍മിതി കേന്ദ്രം മുഖേന അനുബന്ധപ്രവര്‍ത്തനങ്ങളും നടത്തി.
കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് വേണ്ടി ലഭിച്ച മാരുതി സി ആംബുലന്‍സിന്റെ സേവനത്തിനാണ് തുടക്കം കുറിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: