വിജയം ഉറപ്പിച്ച് ബിജെപി; ആഘോഷത്തിന് ലഡു തയ്യാര്‍
മഹാരാഷ്ട്രയില്‍ വിജയം ഉറപ്പിച്ച് ബിജെപി-ശിവസേന സഖ്യം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ ആഘോഷിക്കാനായി ബിജെപി തയാറാക്കിയ ലഡുവിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. വിജയികളെ അണിയിക്കാനുള്ള ഹാരങ്ങളും പാര്‍ട്ടി സംസ്ഥാന ഓഫീസില്‍ തയാറാണെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന.
മഹാരാഷ്ട്രയില്‍ വ്യക്തമായ ആധിപത്യത്തോടെ ബിജെപി-ശിവസേന സഖ്യം മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച 242 മണ്ഡലങ്ങളില്‍ 168ലും എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 66 ഇടത്തില്‍ മാത്രമാണ് മുന്നിലുള്ളത്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കും വിധമാണ് എന്‍ഡിഎയുടെ മുന്നേറ്റം.
എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ ബലത്തിലും കാര്യമായ ഭരണവിരുദ്ധ വികാരമില്ലെന്നതിനാലും തെരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച മട്ടിലാണ് ബിജെപി. അതിനാല്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ബിജെപി. എന്നാല്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ നടത്തിയ സജീവ പ്രചാരണം നടത്തിയ എന്‍സിപി-കോണ്‍ഗ്രസ് സഖ്യവും പ്രതീക്ഷ കൈവിടുന്നില്ല.