‘മാതൃഭൂമി’ കണ്ണൂർ ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രനെയും ഭാര്യ സരിതാ കുമാരിയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.

‘മാതൃഭൂമി’ കണ്ണൂർ ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രനെയും ഭാര്യ സരിതാ കുമാരിയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. അക്രമിസംഘത്തിൽപ്പെട്ട നാലുപേരെ തിരിച്ചറിഞ്ഞു. മൂന്നുപേർ ബംഗ്ലാദേശിലും ഒരാൾ ബംഗ്ലാദേശ്-ഇന്ത്യ അതിർത്തിയിലും താമസിക്കുന്നവരാണെന്ന് ഡിവൈ.എസ്.പി. പി.പി. സദാനന്ദൻ പറഞ്ഞു. ഇവരെ ബംഗ്ലാദേശിൽനിന്ന് അറസ്റ്റുചെയ്യുകയെന്നത് ശ്രമകരമായതിനാൽ ഏതുവിധേനയും ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. താഴെചൊവ്വ, കണ്ണൂർ സിറ്റി ഭാഗങ്ങളിലെ ടവറുകളിൽനിന്നുള്ള ഒന്നരലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്. പ്രതികൾ ഫോണിൽ ബന്ധപ്പെട്ടവരെയാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇതിലൊരാൾ ബെംഗളൂരുവിലുള്ളതാണ്. ഇയാളടക്കം മൂന്നുപേരെ തിരിച്ചറിഞ്ഞു. ഇവരിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് .പോലീസ് പറയുന്നത്. ബംഗ്ലാദേശ് അതിർത്തിവരെ അന്വേഷണസംഘം പോയിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റുചെയ്യാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ബംഗ്ലാദേശ് ബന്ധമുള്ളവരാണ് കവർച്ച നടത്തിയതെന്ന് തുടക്കത്തിൽത്തന്നെ പോലീസിന് സംശയമുണ്ടായിരുന്നെന്ന് ഡിവൈ.എസ്.പി. പി.പി. സദാനന്ദൻ പറഞ്ഞു. അതിനുള്ള സ്ഥിരീകരണമാണ്ഇപ്പോൾ ലഭിച്ചത്. ഇനി പ്രതികളെ പിടികൂടുകയും നഷ്ടപ്പെട്ട മുതലുകൾ കണ്ടെടുക്കുകയും വേണം. െസപ്റ്റംബർ ആറിന് പുലർച്ചെയാണ് വിനോദ് ചന്ദ്രനും ഭാര്യയും അക്രമിക്കപ്പെടുന്നത്. ഇരുവരെയും മർദിച്ച് അവശരാക്കി കെട്ടിയിട്ടശേഷം വീട് കൊള്ളയടിക്കുകയായിരുന്നു. 60 പവൻ സ്വർണവും പണവും ഉൾപ്പെടെയുള്ള സാധനങ്ങളും നഷ്ടമായിരുന്നു. നാലോ അഞ്ചോ പേരടങ്ങുന്നവരാണ് ആക്രമിച്ചതെന്നാണ് വിനോദ് ചന്ദ്രൻ നൽകിയ മൊഴി. കണ്ണൂർ സിറ്റി സി.ഐ. പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: