ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 24

ഇന്ന് ഐക്യരാഷ്ട്ര ദിനം (U N day )1945ൽ ഇന്നേ ദിവസമാണ് ഐക്യരാഷ്ട്ര സഭ (United Nations) നിലവിൽ വന്നത്….

World Polio day (ലോക പോളിയോ ദിനം)

World development information day (ലോക വികസന വിവരദിനം)

World audio visual heritage day…

1857- ലോകത്തിലെ ആദ്യ ഫുട്ബാൾ ക്ലബ്ബ് Sheffield F C ലണ്ടനിൽ സ്ഥാപിതമായി..

1926- Houdini Escape magical പ്രദർശനം വഴി ലോക പ്രശസ്തി നേടിയ ഹൗഡിനിയുടെ അവസാന പൊതു പ്രദർശനം നടന്നു

1930- ബ്രസീലിൽ സൈനിക വിപ്ലവം

1931- ന്യൂയോർക്കിനെ യും ന്യൂ ജഴ്സിയേയും ബന്ധിപ്പിക്കുന്ന ജോർജ് വാഷിങ്ടൺ പാലം ഉദ്ഘാടനം ചെയ്തു..

1947.. കാശ്മീർ പിടിച്ചടക്കി ഹരിസിങ് രാജാവിനെ പുറത്താക്കാൻ പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള പഠാൻ ഗിരിവർഗം കടന്നു കയറ്റം തുടങ്ങി..

1962- ക്യൂബൻ ക്രൈസിസ് . ലോകം മുൾ മുനയിൽ.. USSR യുദ്ധകപ്പൽ ക്യൂബയിലേക്ക്…

1962- ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് സ്ഥാപിതമായി…

1964- സാംബിയ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി…

1984- ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽ കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്തു..

1998- പ്രഥമ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ധാക്കയിൽ തുടങ്ങി…

2003- പ്രഥമ ആഫ്രോ ഏഷ്യൻ ഗയിംസ് ഹൈദരബാദിൽ തുടങ്ങി

2007- ചൈനയുടെ ചന്ദ്ര ഉപഗ്രഹം changes 1 വിക്ഷേപിച്ചു..

2008- Bloody friday . ആഗോള സ്റ്റോക്ക് മാർക്കറ്റ് കൂപ്പുകുത്തി..

ജനനം

1775- ബഹദൂർ ഷാ സഫർ ജനനം ….

1914- ക്യാപ്റ്റൻ ലക്ഷ്മി ( ലക്ഷ്മി സൈഗാൾ) മലയാളിയായ സ്വാതന്ത്ര്യ സമര സേനാനി. നേതാജിയുടെ INA യിലെ മഹിളാ റജിമെന്റ് നായിക.. നേതാജിയുടെ ആസാദ് ഹിന്ദ് ഗവർന്റിൽ വനിതാ ക്ഷേമ മന്ത്രി..

1921- ആർ. കെ. ലക്ഷ്മൺ .. ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് ..

1940- ഡോ. കസ്തൂരി രംഗൻ… ഭാരതീയ ബഹിരാകാശ ഗവേഷകൻ.. ചന്ദ്രയാൻ പദ്ധതിയുടെ വിത്ത് പാകി..

1954- എസ് .ശർമ. മുൻ മന്ത്രി. 1996 ൽ പിണറായി വിജയൻ CPI(M) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുറന്ന് നായനാർ മന്തിസഭയിൽ പകരക്കാരനായി വിദ്യുച്ഛക്തി മന്ത്രിയായി സ്ഥാനമേറ്റു..

1984.. വൃദ്ധിമാൻ സാഹ.. ഇന്ത്യൻ ടെസ്റ്റ് വിക്കറ്റ് കീപ്പർ..

1985- വെയ്ൻ റൂണി.. മുൻ ഇംഗ്ലിഷ് ഫുട്‌ബാളർ..

ചരമം

1991- ഇസ്രത് ഗുഗ് തായ്.. ഇന്ത്യക്കാരിയായ പ്രശസ്ത ഉറുദു സാഹിത്യകാരി..

1996- സി.പി. ശ്രീധരൻ.. ഗാന്ധിയൻ, വീക്ഷണം പ്രഥമ പത്രാധിപർ, പത്രപ്രവർത്തകൻ… സമസ്ത കേരള സാഹിത്യ പരിഷത്ത് , സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ മുൻ പ്രസിഡണ്ട്..

2005- റോസ ലൂയിസ് പാർക്സ്… കറുത്ത വർഗക്കാരുടെ വിമോചനത്തിനായി പോരാടുന്ന US വനിത… ആധുനിക കാലഘട്ടത്തെ പൗരാവകാശ പ്രസ്ഥാനക്കാരുടെ അമ്മ (Mother of modern day Civil rights ) എന്ന് US കോൺഗ്രസ് വിശേഷിപ്പിച്ചു..

2013 – പ്രബോധ് ചന്ദ്ര ഡേ എന്ന മന്നാഡേ.. പ്രശസ്ത ഹിന്ദി പിന്നണി ഗായകൻ.. മലയാളിയായ സുലോചനയാണ് ഭാര്യ.. ചെമ്മീനിലെ മാനസമൈനേ വരൂ… മലയാളത്തിൽ പകരം വക്കാനില്ലാത്ത പ്രശസ്തി നേടി..

(എ. ആർ.ജിതേന്ദ്രൻ. പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: