കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി നിര്യാതനായി

തളിപ്പറമ്പ്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ട്രഷറർ ചിത്താരി ഹംസ മുസ്ലിയാർ മരണപെട്ടു.

1972 മുതല്‍ 1981 വരെ ചിത്താരിയില്‍ ദ൪സ് നടത്തുമ്പോഴായിരുന്നു കാഞ്ഞക്കാട്ട് കണ്ണൂ൪ ജില്ലാ സമസ്തയുടെ കീഴില്‍ സുന്നീ സമ്മേളനം നടക്കുന്നത്. അതിന്റെസ മുഖ്യ സൂത്രധാര൯ ഹംസ മുസ്ലിയാരായിരുന്നു.അന്ന് നോട്ടീസുകളിലും പത്ര റിപ്പോ൪ട്ടുകളിലും ചിത്താരി മുദരിസ് എന്ന് പേരിനോടൊപ്പം ഉപയോഗിക്കപ്പെട്ടതോടെ പട്ടുവത്തുകാരനായ ഹംസ മുസ്ലിയാ൪ ചിത്താരി ഹംസ മുസ്ലിയാരായി. 1939—ലാണ് ജനനം. പട്ടുവം അഹമ്മദ്‌ കുട്ടിയാണ് പിതാവ്‌. മാതാവ് നഫീസ ബീവി. അന്നത്തെ ഇ എസ് എല്‍ സി യാണ് ഭൗതിക പഠനം.

കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ലിയാ൪, കാപ്പാട് കുഞ്ഞഹമ്മദ്‌ മുസ്ലിയാ൪,കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാ൪, പി എ അബ്ദുള്ള മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪. 1965ല്‍ ദയൂബന്ദ്‌ ദാറുല്‍ ഉലൂമില്‍ നിന്ന് ബിരുദമെടുത്തു. മാട്ടൂല്‍ ബേദാമ്പ്ര, ചിത്താരി (1972-81), തുരുത്തി (81-82), കോട്ടിക്കുളം (1982-85) എന്നിവിടങ്ങളിലും വളരെക്കാലം ജാമിഅ സഅദിയ്യയിലും മുദ൪രിസായിരുന്നു. 1984—ല്‍ തളിപ്പറമ്പ് സംയുക്ത ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടു.

1971—ല്‍ കണ്ണൂ൪ ജില്ലാ സമസ്തയുടെ ജോയിന്റ്ത സിക്രട്ടറിയായി. കണ്ണൂ൪ ജില്ലാ അറബിക് കോളജ്‌ ആലോചനാ സമിതി അംഗവും ജാമിഅ സഅദിയ്യയുടെ ആരംഭ കാലം മുതല്‍ 1995 വരെ അതിന്റെ ജനറല്‍ സെക്രട്ടറിയുമായി. സമസ്ത കേരള സുന്നി യുവജന സംഘം സ്റ്റേറ്റ് വര്ക്കിം ഗ് പ്രസിഡണ്ട്, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു.

ചിത്താരി ഉസ്താദിന്റെ ജനാസ ഉച്ചക്ക് ഒരു മണിക്ക് തളിപ്പറമ്പ നാടുകാണി അൽമഖർ ക്യാമ്പസ്സിൽ എത്തും. അവിടെ പൊതുജനങ്ങൾക്ക് ജനാസ കാണാൻ അവസരം ഉണ്ടാകും. 4 മണി മുതൽ ജനാസ നിസ്കാരവും 5 മണിക്ക് ഖബറടക്കവും നടക്കും.

എന്ന്,

ആർ പി ഹുസൈൻ മാസ്റ്റർ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: