ഊർജ കേരള അവാർഡ്
പി സുരേശന്

0


കെഎസ് ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഊർജ കേരള അവാർഡ് ദേശാഭിമാനി കണ്ണൂർ ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് പി സുരേശന്. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കെ എസ്ഇബിയുടെ വികസന പദ്ധതി സംബന്ധിച്ച എട്ട് ലേഖനങ്ങളാണ് അവാർഡിനർഹമാക്കിയത്. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായ മൂന്നംഗ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഞായറാഴ്ച പകൽ മൂന്നിന് കോട്ടയത്ത് നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുൻ വൈദ്യുതി മന്ത്രി എം എം മണി അവാർഡ് സമ്മാനിക്കും.
സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡ്,ഫാം ജേണലിസം അവാർഡ്, ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡ്, കണ്ണൂർ പുഷ്പോത്സവം മികച്ച റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കണ്ണൂർ മയ്യിൽ കയരളത്തെ തെക്കേടത്ത് ഹൗസിൽ പരേതനായ പാറയിൽ കുഞ്ഞപ്പയുടെയും പുതിയാടത്തിൽ ജാനകിയുടെയും മകനാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d