വ്യാജസ്വർണം പണയപ്പെടുത്തി പണം തട്ടൽ: ഒരാൾകൂടി അറസ്റ്റിൽ

കൂത്തുപറമ്പ്: വ്യാജ സ്വർണം പണയംവെച്ച് പണം തട്ടിയ സംഘത്തിലെ ഒരു പ്രതിയെ കൂടി പോലിസ് പിടികൂടി. പാനൂർ കടവത്തൂരിലെ ആർ.കെ. ഇല്യാസിനെ (28) ആണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദേശപ്രകാരം എസ്.ഐ. പി.ടി. സൈഫുള്ളയും സംഘവും ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പിലെ വിവിധ സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഒന്നും രണ്ടും പ്രതികളായ കൂത്തുപറമ്പ് പാറാലിലെ പി. ശോഭനയെയും നരവൂർ വാഴയിൽ ഹൗസിൽ അഫ്‌സലിനെയും കഴിഞ്ഞ മാസം 17-ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം പ്രതിയായ ഇല്യാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: