സി.പി.എം. കേന്ദ്രങ്ങളിലെ ബോംബ് നിർമാണനിർമാണത്തെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം: സതീശൻ പാച്ചേനി

കണ്ണൂർ: സി.പി.എം. കേന്ദ്രങ്ങളിൽ നടക്കുന്ന ബോംബ് നിർമാണത്തെക്കുറിച്ചും ആയുധ സംഭരണത്തെക്കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബോംബ് നിർമാണ കേന്ദ്രങ്ങളിലേക്കും പാർട്ടി ഗ്രാമങ്ങളിലേക്കും കോൺഗ്രസ് ജനകീയ മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അടുത്തിടെ സി.പി.എം. കേന്ദ്രങ്ങളിലുണ്ടായ ബോംബ് സ്ഫോടനം പിണറായി വിജയന്റെ കീഴിലുള്ള പോലീസ് നിഷ്‌പക്ഷമായി അന്വേഷിക്കുമെന്ന് കരുതാൻവയ്യ. സി.പി.എം. ജില്ലാ സെക്രട്ടറിയാണിപ്പോൾ പോലീസിനെ നിയന്ത്രിക്കുന്നത്. കണ്ണൂർ സർക്കിൾ ഓഫീസ് സി.പി.എം. ഫ്രാക്‌ഷൻ പോലെയാണ് പ്രവർത്തിക്കുന്നത്. ആഭ്യന്തര വകുപ്പിൽനിന്ന് നിർദേശം കിട്ടിയതുകൊണ്ടാണ് ഇത്രമാത്രം അടിമപ്പണി പോലീസ് ചെയ്യുന്നത്. നിരവധി കോൺഗ്രസ് ഓഫീസുകൾ തകർത്തിട്ടും കേസെടുക്കാനോ പ്രതികളെ അറസ്റ്റുചെയ്യാനോ പോലീസ് തയ്യാറല്ല.

നടുവനാട്ട്‌ ബി.ജെ.പി.ക്കാരുടെ ബോംബേറിൽ തങ്ങളുടെ പ്രവർത്തകന് പരിക്കേറ്റുവെന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറി പറയുന്നത്. എങ്കിൽ ആവഴിക്ക് അന്വേഷണം പോ േകണ്ടേ ? ബി.ജെ.പി. പ്രതികരിക്കുന്നുമില്ല. ഇരവരും ചേർന്നുള്ള പണിയാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സി.പി.എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ജില്ലയ്ക്ക് പുറത്തുനിന്ന് ആളെത്തി ബോംബ് നിർമാണം നടക്കില്ലെന്നും പാച്ചേനി അഭിപ്രായപ്പെട്ടു. കെ.പി.സി.സി. ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, സെക്രട്ടറി എം.പി.മുരളി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: