മട്ടന്നൂർ ടൗണിൽ ഇന്ന് മുതൽ ലോക്ക് ഡൗൺ

കോവിഡ് വ്യാപനത്തെ തുടർന്ന് മട്ടന്നൂർ ടൗൺ 24 മുതൽ പൂർണമായി അടച്ചിടാൻ നഗരസഭാ സുരക്ഷാസമിതി തീരുമാനിച്ചു. നഗരത്തിലെ ചുമട്ടുതൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. 29, 30, 31 വാർഡുകളാണ് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുക.

ടൗണിലെ അഞ്ച്‌ ചുമട്ടുതൊഴിലാളികൾക്കാണ് കഴിഞ്ഞദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.

മട്ടന്നൂരിലെ വ്യാപാരി, ഓട്ടോ ഡ്രൈവർ എന്നിവർക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ചിരുന്നു. രോഗബാധയുണ്ടായവരുടെ സമ്പർക്കപ്പട്ടിക വിപുലമായതിനാൽ രോഗവ്യാപനസാധ്യത കണക്കിലെടുത്താണ് ടൗൺ അടച്ചിടുന്നത്. നിലവിൽ 35 പേരാണ് നഗരസഭാ പരിധിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: