പേരാവൂർ പഞ്ചായത്ത് 14 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ച നടപടി പ്രതിഷേധാർഹമെന്ന് ഏകോപനസമിതി

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവിന് കടലാസിന്റെ വിലപോലും കൽപിക്കാതെ പേരാവൂർ പഞ്ചായത്ത് 14 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ച നടപടി പ്രതിഷേധാർഹമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി പറഞ്ഞു.

ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഓരോ കടയിലും കെട്ടിക്കിടക്കുന്നത്. അടച്ചിടുന്ന സാഹചര്യമുണ്ടായാൽ പഴം, പച്ചക്കറികൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ നശിക്കുന്നതിനും വ്യാപാരികളും അവരെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങുന്നതിനും ഇടയാക്കും.

കോവിഡെന്ന മഹാമാരിയെ നേരിടാൻ ലോക്ഡൗൺ പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. പേരാവൂർ മേഖലാ സെക്രട്ടറി മനോജ് താഴെപുര, എക്സിക്യൂട്ടീവ് അംഗം സുനിത്ത് ഫിലിപ്പ്, പി.ജെ. ജോണി എന്നിവരും സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: