കെ.എസ്.ടി.പി. റോഡിലെ അപകടം; ഡിവൈഡറുകളും സ്പീഡ് ബ്രേക്കറും പരിഗണനയിൽ.

പിലാത്തറ: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ അപകടങ്ങൾ കുറയ്ക്കാൻ ഡിവൈഡറുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കുന്ന കാര്യം സജീവ പരിഗണനയിൽ. പരിയാരം സി.ഐ. കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ ഇതിനായുള്ള നടപടിക്രമങ്ങൾ തുടങ്ങി.കഴിഞ്ഞ മൂന്നുവർഷങ്ങൾക്കിടയിൽ ഒട്ടനവധി അപകടങ്ങൾ നടക്കുകയും നിരവധി മരണങ്ങൾ ഉണ്ടാകുകയും ചെയ്ത പിലാത്തറ പീരക്കാംതടം ജങ്‌ഷൻ മുതൽ അമ്പലം റോഡ് ജങ്‌ഷൻവരെയാണ് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ നടപ്പാക്കുന്നത്. കെ.എസ്.ടി.പി. റോഡുപണി പൂർത്തിയായതോടെ വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് പോലീസ് നിഗമനം. അതുപോലെ റോഡ് വീതികൂടിയതോടെ കാൽനടയാത്രക്കാർ മുറിച്ചുകടക്കുന്നതും ജീവൻ പണയംവെച്ചാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: