പാനൂരിൽ സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു

പാനൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവെച്ചുനശിപ്പിച്ചതായി പരാതി. തെക്കെ പാനൂരിലെ നടുക്കണ്ടിയിൽ സതീശന്റെ സ്കൂട്ടറാണ് പൂർണമായും കത്തിനശിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നതുകണ്ട് ഓടിയെത്തിയ അയൽക്കാരും മറ്റും ചേർന്ന് തീയണച്ചു. പാനൂർ പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: