പരിയാരത്ത് കാർ തോട്ടിലേക്കു മറിഞ്ഞു

പരിയാരം: കൊട്ടിയൂർ നെൻമഠം ക്ഷേത്രത്തിനു സമീപം ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട്‌ തോട്ടിലേക്ക് മറിഞ്ഞു. കാർയാത്രക്കാരൻ വളക്കൈയിലെ മുഹമ്മദ് അഷ്‌റഫ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഈ ഭാഗത്ത് നേരത്തേ ബസ് തോട്ടിലേക്ക് മറിഞ്ഞും വാഹനങ്ങൾ കൂട്ടിമുട്ടിയും അപകടങ്ങളുണ്ടായിരുന്നു. ഇവിടെ റോഡിൽനിന്ന്‌ തോട്ടിലേക്കുള്ള അകലം കുറവാണെന്ന്‌ നാട്ടുകാർ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: