ഷവർമ കമ്പിയിൽ കോർത്ത രുചി; ‘ശവ’ർമയാക്കുന്നത് ബോട്ടുലിനം ടോക്‌സിൻ … Read more at:

കണ്ണൂർ ∙ കാൽനൂറ്റാണ്ടായി മലയാളിയുടെ രുചിശീലങ്ങളുടെ ഭാഗമാണു ഷവർമ. ഭക്ഷ്യവിഷബാധയുടെ പേരിലാണ് ഈ വിഭവം ഇ‍ടയ്ക്കിടെ വാർത്തകളിൽ നിറയുന്നത്. അറേബ്യൻ നാടുകളിൽ ഒരിക്കൽപ്പോലും അപകടമുണ്ടാക്കാത്ത ഷവർമയെങ്ങനെ കേരളത്തിൽ ഇടയ്ക്കെല്ലാം വില്ലനാവുന്നുവെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. വൃത്തിയില്ലായ്മ.
2012ൽ തിരുവനന്തപുരത്തുനിന്നു ഷവർമ വാങ്ങിക്കഴിച്ച യുവാവ് ബെംഗളൂരുവിൽ മരിച്ചതു മുതലാണു ഷവർമ നോട്ടപ്പുള്ളിയായത്. അന്നു സംസ്‌ഥാനമൊട്ടാകെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയിരുന്നു. പഴകിയ ഇറച്ചി ഉപയോഗിക്കുന്നതും വൃത്തിഹീനമായ സാഹചര്യങ്ങളും ശ്രദ്ധയിൽപ്പെട്ട ശ്രദ്ധയിൽപ്പെട്ട സ്ഥലങ്ങളിൽ നിരോധനവും ഏർപ്പെടുത്തി. പുതിയങ്ങാടി ചൂട്ടാടിൽ കല്യാണ സൽക്കാരത്തിനിടെ ഷവർമ കഴിച്ച 25 പേർക്കു ഭഷ്യവിഷബാധയേറ്റതാണു ഷവർമയെ വീണ്ടും സംശയക്കണ്ണോടെ നോക്കാൻ ആളുകളെ ഷവർമ കഴിച്ച 25 പേർക്കു ഭഷ്യവിഷബാധയേറ്റതാണു ഷവർമയെ വീണ്ടും സംശയക്കണ്ണോടെ നോക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിർദേശങ്ങൾ;
ഷവർമയുണ്ടാക്കുന്ന സ്ഥലം ഈച്ച, പൊടി, മറ്റു മാലിന്യങ്ങൾ എന്നിവയിൽ നിന്നു സംരക്ഷിക്കുന്ന വിധം ചില്ലിട്ട് സൂക്ഷിക്കണം.നിർമാണത്തിനായുള്ള മാംസം ഭക്ഷ്യസുരക്ഷ ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രം ബില്ലോടു കൂടി വാങ്ങണം, ഇതിനു റജിസ്റ്റർ സൂക്ഷിക്കണം.മാംസം വൃത്തിയുള്ള ഫ്രീസറിൽ 18 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളം 6 മാസത്തിലൊരിക്കൽ സർക്കാർ അംഗീകൃത ലാബുകളിൽ പരിശോധിച്ചു റിപ്പോർട്ട് സൂക്ഷിക്കണം. ജീവനക്കാർ വൃത്തിയുള്ള വേഷവിധാനങ്ങൾ ധരിക്കണം. ജീവനക്കാർക്കു കർച്ചവ്യാധികൾ ഒന്നും തന്നെയില്ലെന്ന് ഉറപ്പാക്കണം. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്ത് ആറ് മാസത്തിൽ ഒരിക്കൽ പുതുക്കണം. അതതു ദിവസത്തെ വിപണനത്തിനുള്ള ഷവർമ മാത്രം ഉണ്ടാക്കുക. ബാക്കി വരുന്നവ നശിപ്പിക്കണം. ഭക്ഷണ വിതരണത്തിനു മുൻപായി പ്ലേറ്റുകൾ ചൂടുവെള്ളത്തിൽ കഴുകി അണുനാശം വരുത്തണം. രുന്നവ നശിപ്പിക്കണം. ഭക്ഷണ വിതരണത്തിനു മുൻപായി പ്ലേറ്റുകൾ ചൂടുവെള്ളത്തിൽ കഴുകി അണുനാശം വരുത്തണം. കൃത്രിമ നിറങ്ങൾ, മോണോസോഡിയം ഗ്ലൂട്ടമേറ്റ് മറ്റു നിരോധിത രാസവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഷവർമ ഉപഭോക്താക്കൾക്കു നൽകുമ്പോൾ പൂർണമായി പാകം ചെയ്തതാണെന്ന് ഉറപ്പുവരുത്തണം. മയോണൈസ് സ്ഥാപനത്തിൽ ഉണ്ടാക്കുകയാണെങ്കിൽ അതതു ദിവസത്തെ ആവശ്യത്തിനു മാത്രം ഉണ്ടാക്കുകയും അടച്ചുറപ്പുള്ള പാത്രത്തിൽ ഊഷ്മാവ് ക്രമീകരിച്ചു സൂക്ഷിക്കുകയും വേണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: