കേരളത്തിൽ ഇന്ന് മുതൽ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ വ്യാപക മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന് മലപ്പുറം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമർദം മൂലമാണ് മഴയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
സെപ്റ്റംബർ 27 വരെ കേരളത്തിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്, 25,26 തിയതികളിൽ അതിശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. 26 ന് 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കും. നാളെ ഒന്നോ രണ്ടോ ഇടങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കും.
ശക്തമായ കാറ്റ് വീശാനും തിരമാലകൾ ഉയർന്നു പൊങ്ങാനും സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന നിർദേശമുണ്ട്. നാളെ കണ്ണൂർ, കാസർക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഒൻപത് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: