പി.ജയരാജനെക്കുറിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു ; ഭിന്നശേഷിക്കാരനായ യുവാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ പി. ജയരാജന്‍ ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റ് ഷെയര്‍ ചെയ്ത ഭിന്നശേഷിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശാരീരിക അവശതകള്‍ ഉള്ള എടവണ്ണ സ്വദേശി കെ. നൗഷാദിനെയാണ് പൊലീസ് അറസ്റ് ചെയ്തത്. എഫ്.ബി പേജ് അഡ്മിനായ ഇയാളെ കണ്ണൂര്‍ പൊലീസ് മലപ്പുറത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.നേരത്തെ പി.ജയരാജന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന പ്രചരണത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ള രണ്ട് ഫേസ്ബുക്ക് കൂട്ടായ്മകളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: