മുസ്ലീം ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ചു

പയ്യന്നൂര്: രാമന്തളിയിലെ ലീഗ് നേതാവിന്റെ വീട്ടുമുറ്റത്തെ ബൈക്കിന്

തീവെച്ചു.മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയംഗവും മണ്ഡലം വൈസ് പ്രസിഡന്റും ചന്ദ്രിക ലേഖകനുമായ രാമന്തളി വടക്കുമ്പട് ഹാജിറോഡിലെ കെ.കെ.അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് അഗ്‌നിക്കിരയാക്കിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.ജനലിലൂടെ വീടിന് പുറത്ത് നിന്നുയരുന്ന തീയും പുകയും കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്.ഉടന്‍ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. തീയുടെ ചൂടേറ്റ് രണ്ട് ജനലുകളും തകര്‍ന്നിട്ടുണ്ട്. ബൈക്കിന് തീവെച്ചവര്‍ ഓടി മറഞ്ഞിരുന്നതിനാല്‍ ആരേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് സെലീല്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 59 എഫ് 4412 യൂണിക്കോണ്‍ ബൈക്കാണ് അഗ്‌നിക്കിരയായത്. കാഞ്ഞങ്ങാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് മുഹമ്മദ് സെലീല്‍.ഗള്‍ഫില്‍ ജോലിക്കായി പോയ സുഹൃത്ത് കെ.വി.ഫക്രൂദ്ദീനാണ് ഇയാള്‍ക്ക് ബൈക്ക് നല്‍കിയിരുന്നത്. കോളോത്ത് താമസിച്ചിരുന്ന അഷ്‌റഫ് വടക്കുമ്പാട് നിര്‍മ്മിച്ച വീട്ടില്‍ രണ്ടര വര്‍ഷം മുമ്പാണ് താമസമാരംഭിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: