കണ്ണൂര്‍ വിമാനത്താവളം സുരക്ഷാ സിഐ.എസ്.എഫ് ഏറ്റെടുക്കും;ഇതിനായി 634 പേരെ നിയമിക്കും

കണ്ണൂർ വിമാനത്താവളം സിഐ.എസ്.എഫ് ഏറ്റെടുക്കും;ഇതിനായി 634 പേരെ നിയമിക്കും;

സിഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷണം നടത്താനുള്ള വാച്ച്ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയായി

കൂത്തുപറമ്പ്: കണ്ണൂര്‍ വിമാനത്താവളം സുരക്ഷാ ഒക്ടോബര്‍ ഒന്നു മുതല്‍ സിഐഎസ്എഫ് ഏറ്റെടുക്കും. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ വിമാനത്താവളത്തിന്റെ സുരക്ഷാ ഒക്ടോബര്‍ ഒന്നു മുതല്‍ സിഐഎസ്എഫ് ഏറ്റെടുക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. ആദ്യഘട്ടത്തില്‍ 50 പേരാണ് വിമാനത്താവളത്തിലെത്തുക. ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കുന്നതിനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്. നിയമന നടപടികള്‍ പൂര്‍ത്തിയായവരാണ് ഒക്ടോബര്‍ ഒന്നിനെത്തുന്നത്. വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് സി.ഐ.എസ്.എഫ് ക്കാര്‍ക്ക് നീരിക്ഷിക്കാനുള്ള വാച്ച് ടവര്‍ നിര്‍മാണം ഇതിനകം പൂര്‍ത്തികരിച്ചു. സിഐ.എസ്.എഫ് കാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേസ്സുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

നിലവില്‍ ഇവിടെ എത്തുന്ന സിഐ.എസ്.എഫ് അംഗങ്ങള്‍ക്ക് കുത്തുപറമ്പ് വലിയ വെളിച്ചത്താണ് താല്‍ക്കാലികമായി താമസം സൗകര്യം ഒരുക്കുന്നത്. നിലവില്‍ പദ്ധതി പ്രദേശത്ത് 6192 ചതുരശ്ര മീറ്ററില്‍ അഞ്ചു നിലകളിലായി ബാരക് നിര്‍മ്മിക്കുന്നുണ്ട്. സിംഗിള്‍ ഡബിള്‍റുമുകളും 356 കിടക്കകളുള്ള ഡോര്‍മിറ്ററിയും ഇതില്‍ ഉള്‍പ്പെടും. ഇതിന്റെ നിര്‍മാണം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കാനാണ് കരാര്‍ നല്‍കിയത്. സെപ്റ്റംബര്‍ 15ന് മുന്‍പ് ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് സി.ഐ.എസ്.എഫ് സുരക്ഷാ ചുമതല ഏറ്റെടുക്കുന്നത്.

രാജ്യാന്തര വിമാനത്താവളങ്ങള്‍ക്ക് കസ്റ്റംസ് സംവിധാനവും സിഐ.എസ്.എഫ് സുരക്ഷയും നിര്‍ബന്ധമാണ്. സിഐ.എസ്എ.ഫിനു പുറമെ വമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനും ഒക്ടോബര്‍ രണ്ടിനു പ്രവര്‍ത്തനം ആരംഭിക്കും. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിനു സമീപത്തുള്ള നിര്‍മാണ കമ്പനി ഉപയോഗിച്ച കെട്ടിടമാണ് പോലീസ് സ്റ്റേഷനായി ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. കഴിഞ്ഞ എതാനും മാസം മുമ്പ് തന്നെ പോലീസ് സ്റ്റേഷനില്‍ ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. സി.ഐ അടക്കം 36 പേരാണ് സ്റ്റേഷനില്‍ ഉണ്ടാവുക. സി.ഐ ക്ക് പുറമെ രണ്ട് എസ്.ഐ, ഒരു എഎസ്.ഐ, 5 സീനിയര്‍ സിവില്‍ ഓഫിസര്‍മാര്‍, 20 സിവില്‍ പോലീസ് ഓഫിസര്‍മാര്‍, 5 വനിതാ പോലീസ്, രണ്ട് ഡ്രൈവര്‍മാര്‍ തുടങ്ങിയവരുടെ സേവനമാണ് ഇവിടെ ഉണ്ടാവുക. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സന്നാഹങ്ങളും സ്റ്റേഷനിലുണ്ടാകണമെന്നാണ് ചട്ടം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആറ് പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: